PEDRO PARDO / AFP

സി പി ജെ സുരക്ഷ ഉപദേശങ്ങള്‍: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടല്‍

അപ്ഡേറ്റ് ചെയ്തത് 25 മാര്‍ച്ച്, 2020

2020 മാര്‍ച്ച് 11-ന് ലോകാരോഗ്യ സംഘടന, കോവിഡ്-19-നെ (നോവല്‍ കൊറോണ വൈറസ്) ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. ആഗോളതലത്തില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പൊട്ടിപുറപ്പെട്ട ഈ മഹാമാരിയെപ്പറ്റിയുള്ള കാലിക വിവരങ്ങള്‍ക്ക് ആശ്രയിക്കാവുന്ന സുരക്ഷിതവും വിശ്വസനീയമായ സ്രോതസ്സാണ് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല കൊറോണ വൈറസ് റിസോഴ്‌സ് സെന്റര്‍.

ലോകമെമ്പാടുമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഈ  വൈറസിനെക്കുറിച്ചും അതിനെ പ്രതിരോധിക്കാനുള്ള സര്‍ക്കാരുകളുടെ ശ്രമങ്ങളെക്കുറിച്ചും പൊതുജനങ്ങളെ അറിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഇതിനര്‍ത്ഥം ജോലിയുടെ ഭാഗമായി അഭിമുഖങ്ങളെടുക്കാനും മറ്റും നടത്തുന്ന യാത്രകളിലൂടെയുമൊക്കെ  മാധ്യമപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധയുണ്ടാകാനുള്ള  സാധ്യത കൂടുതലാണ്.

സ്ഥിതിഗതികള്‍ പുരോഗമിക്കുന്നതിനോടൊപ്പം പുതിയ വിവരങ്ങള്‍ പുറത്തു വരികയും  പുതുക്കിയ ആരോഗ്യ വിവരങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ പുറത്തു വിടുകയും ചെയ്യുന്നു. ഏറ്റവും പുതിയ നിർദേശങ്ങളെപ്പറ്റിയും നിയന്ത്രണങ്ങളെപ്പറ്റിയും അറിയാനായി  വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ പ്രാദേശിക പൊതുജനാരോഗ്യ കേന്ദ്രങ്ങളും  ലോകാരോഗ്യസംഘടനയും  പുറത്തുവിടുന്ന വിവരങ്ങൾ നിരന്തരം ശ്രദ്ധിക്കണം.

കൃത്യനിർവ്വഹണം നടത്തുന്ന സ്ഥലങ്ങളിൽ  സുരക്ഷിതമായിരിക്കാം

അന്താരാഷ്ട്രാ യാത്ര നിയന്ത്രണങ്ങള്‍ വന്‍തോതില്‍ ഏര്‍പ്പെടുത്തിയതിനാല്‍ ബഹുഭൂരിപക്ഷം മീഡിയ അസൈന്‍മെന്റുകളും ആഭ്യന്തര അധിഷ്ഠിതമായി മാറാൻ  സാധ്യതയുണ്ട്. നിലവിലുള്ള സാഹചര്യം ദ്രുതഗതിയില്‍ നീങ്ങുന്നതിനാല്‍ മിക്ക അസൈന്‍മെന്റുകളും ഒരറിയിപ്പില്ലാതെ റദ്ദാക്കാനോ മാറ്റിവെക്കാനോ സാധ്യതയുണ്ട്.

കോവിഡ്-19 വൈറസ് ബാധയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനുദ്ദേശിക്കുന്നവര്‍    താഴെ കൊടുത്തിരിക്കുന്ന സുരക്ഷാ വിവരങ്ങള്‍ തീര്‍ച്ചയായും പാലിക്കണം:

അസൈന്‍മെന്റിന് മുന്‍പ്‌

 • യു.എസ്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) അനുസരിച്ച്, വൃദ്ധരും അസുഖബാധിതരായ വ്യക്തികള്‍ക്കും അപകടസാധ്യത കൂടുതലാണ്. നിങ്ങള്‍ അത്തരം വിഭാഗത്തില്‍പ്പെട്ടയാളാണെങ്കില്‍ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടേണ്ടിവരുന്ന അസൈന്‍മെന്റുകളില്‍ പങ്കെടുക്കരുത്. ഗര്‍ഭിണിയായ ജീവനക്കാരികള്‍ക്കും പരിഗണന നല്‍കണം.
 • കോവിഡ്-19 വൈറസ് ബാധയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനായി ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോള്‍  ചില രാജ്യത്തെ  പൗരന്‍മാര്‍ക്കു നേരെയുള്ള വംശീയാക്രമണത്തെക്കുറിച്ച് മാനേജുമെന്റ് ശ്രദ്ധാലുകളായിരിക്കണം. അഡിസ് അബാബയിലെ യു.എസ് എംബസിയും ബസ്ഫീഡും രാജ്യത്തെ വിദേശികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ശത്രുതാപരവും അക്രമപരവുമായ സംഭവങ്ങളെപ്പറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. വൈറസ് ബാധ പടര്‍ന്നുപിടിക്കുന്നതോടെ  ഇത്തരം സംഭവങ്ങള്‍ സാധാരണമാകാം.
 • കൃത്യനിർവ്വഹണത്തിനിടയിൽ  നിങ്ങള്‍ക്ക് അസുഖം ബാധിച്ചാല്‍ ഐസൊലേഷനില്‍ കഴിയാനും ക്വാറന്റൈനിലാക്കാനും   ലോക്ക് ഡൗണ്‍ സമയത്ത് ദീര്‍ഘകാലം ഒരു സ്ഥലത്ത് താമസിക്കേണ്ട അവസ്ഥ കണക്കിലെടുത്ത് നിങ്ങളെ പിന്തുണയ്ക്കാനും സഹായിക്കാനുമായി മാനേജ്മെന്റ് ടീം എന്തെല്ലാം പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് ചര്‍ച്ച ചെയ്യുക

മാനസികാരോഗ്യ ക്ഷേമം

 • കോവിഡ്-19 വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യാനാണ് നിങ്ങള്‍ പോകുന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ കുടുംബാംഗങ്ങള്‍ ആശങ്കാകുലരാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കോവിഡിനെപ്പറ്റിയും അതിന്റെ സങ്കീര്‍ണതകളെക്കുറിച്ചും അവരുടെ ആശങ്കകളെപ്പറ്റിയും ചര്‍ച്ച ചെയ്യുക. ആവശ്യമെങ്കിൽ കുടുംബാംഗങ്ങളും നിങ്ങളുടെ സ്ഥാപനത്തിലെ ആരോഗ്യ ഉപദേശകരുമായി ഒരു സംഭാഷണത്തിന്‌ വഴിയൊരുക്കാം.
 • കോവിഡ്-19  പടര്‍ന്നുപിടിച്ച സ്ഥലത്തുനിന്നോ  മുഖ്യമായി മെഡിക്കല്‍ ഐസോലേഷന്‍ ക്വാറന്റൈൻ സോണില്‍നിന്നോ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സംഭവിക്കാവുന്ന മാനസികാഘാതത്തെക്കുറിച്ച് പരിഗണിക്കണം. ഇത്തരം സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആശ്രയിക്കാവുന്ന ഒന്നാണ് ഡിഎആര്‍ടി സെന്റര്‍ ഫോര്‍ ജേണലിസം ആന്‍ഡ് ട്രോമ

വൈറസ് ബാധയേല്‍ക്കുന്നതും മറ്റുള്ളവരിലേക്കും രോഗം പടരുന്നതും  ഒഴിവാക്കാം

മിക്ക രാജ്യങ്ങളിലുമുള്ള ജനങ്ങള്‍  ഇപ്പോള്‍ സാമൂഹിക-ശാരീരിക അകലം പാലിക്കുന്നുണ്ട്. ആരോഗ്യകേന്ദ്രങ്ങൾ,  വൃദ്ധസദനം, അസുഖബാധിതന്റെ വീട്, മോർച്ചറി, ക്വാറന്റൈൻ മേഖല, നഗരങ്ങളിലെ ജനസാന്ദ്രതയുള്ള വാസസ്ഥലങ്ങള്‍ (ചേരി) മൃഗവിപണികള്‍, കൃഷിയിടം എന്നിവ സന്ദര്‍ശിക്കുന്നതിനുമുന്‍പ് അവിടത്തെ നിലവിലുള്ള സ്ഥിതിഗതികള്‍, ശുചിത്വനടപടികള്‍ എന്നിവയെപ്പറ്റി അന്വേഷിക്കുക. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കാതിരിക്കുക. വൈറസ് ബാധയൊഴിവാക്കാനുള്ള അടിസ്ഥാനപരമായ ശുപാര്‍ശകളില്‍ ഇവ ഉള്‍പ്പെടുന്നു:

 • എല്ലാവരുമായും കുറഞ്ഞത് രണ്ടുമീറ്റര്‍ അകലം പാലിക്കുക. പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങളായ ചുമ, തുമ്മല്‍ എന്നിവയുള്ളവരുമായി ഇടപഴകുമ്പോള്‍
 • വൃദ്ധർ,  അസുഖബാധിതർ, രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരുമായി അടുത്തിടപ്പെടുന്നവർ,  കോവിഡ്-19 രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവർത്തകർ  തുടങ്ങിയവരുടെ  അഭിമുഖമെടുക്കുമ്പോള്‍ സുരക്ഷിതമായി അകലം പാലിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ മനപൂര്‍വ്വം ശ്രദ്ധിക്കണം.
 • പതിവായി സോപ്പും ചൂടുവെള്ളമുപയോഗിച്ച് കൈകള്‍ രണ്ടും 20 സെക്കന്‍ഡ് നേരം വൃത്തിയായി കഴുകുക. കൈകളില്‍നിന്നും വെള്ളം ശരിയായ രീതിയില്‍ പൂർണമായും  നീക്കിയതായി ഉറപ്പുവരുത്തണം. കൈകള്‍ എങ്ങനെ കഴുകണം, എങ്ങനെ ഉണക്കണമെന്നതിനെക്കുറിച്ചുള്ള ഉപയോഗപ്രദമായ ഒരു ഗൈഡ് ലോകാരോഗ്യസംഘടനയുടെ വെബ്‌സൈറ്റില്‍ കാണാം
 • ചൂടുവെള്ളവും സോപ്പും ലഭ്യമല്ലെങ്കില്‍ ആന്റി ബാക്ടീരില്‍ ജെല്ലോ വൈപ്പുകളോ ഉപയോഗിക്കുക. ശേഷം  ചൂടുവെള്ളവും സോപ്പുവെള്ളവുമുപയോഗിച്ച് കൈകള്‍ കഴുകുക. 60 ശതമാനത്തില്‍ കൂടുതല്‍ എത്തനോളോ അല്ലെങ്കില്‍ 70 ശതമാനം ഐസോപ്രോപനോളോ അടങ്ങിയ ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയ നിര്‍മ്മിച്ച സാനിറ്റൈസര്‍ ഉപയോഗിക്കാനാണ് സി.ഡി.സി. നിര്‍ദ്ദേശിക്കുന്നത്. ) കൈകഴുകുന്ന പതിവ് രീതികൾക്കു  പകരം  ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കരുത്‌.
 • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും പൊത്തിപ്പിടിക്കുക. പൊത്തിപ്പിടിക്കാനായി ഉപയോഗിക്കുന്ന ടിഷ്യു പേപ്പര്‍ ഉടനടി സുരക്ഷിതമായ സ്ഥലത്ത് ഉചിതമായ രീതിയില്‍ ഉപേക്ഷിക്കുക. അതിനുശേഷം കൈകള്‍ നന്നായി കഴുകാന്‍ മറക്കരുത്.
 • ബിബിസി ഊന്നിപ്പറയുന്നപോലെ  നിങ്ങളുടെ മുഖം, വായ, ചെവി, മൂക്ക് എന്നിവ സ്പര്‍ശിക്കാതിരിക്കരുത്
 • ഹസ്തദാനം ചെയ്യുന്നതും ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും ഒഴിവാക്കുക. ഹസ്തദാനത്തിന് പകരമായി കൈമുട്ടുകളോ കാലുകളോ ഉപയോഗിച്ച് അഭിവാദനം ചെയ്യാം
 • മറ്റുള്ളവര്‍ കുടിക്കാനായി ഉപയോഗിച്ച കപ്പുകളും ഭക്ഷണം കഴിക്കാനായി ഉപയോഗിച്ച പാത്രങ്ങളും ഉപയോഗിക്കാതിരിക്കുക
 • എന്തെങ്കിലും അസൈന്‍മെന്റ് ചെയ്യുന്നതിനുമുന്‍പ് എല്ലാ ആഭരണങ്ങളും വാച്ചും നീക്കം ചെയ്യുക. കോവിഡ്-19 വൈറസിന് വിവിധ പ്രതലങ്ങളിൽ  വ്യത്യസ്ത സമയദൈർഘ്യത്തിൽ ജീവനോടെ തുടരാനാകും.
 • നിങ്ങള്‍ കണ്ണട ധരിക്കുന്നുണ്ടെങ്കില്‍ അവ ചൂടുവെള്ളവും സോപ്പുമുപയോഗിച്ച് പതിവായി വൃത്തിയാക്കുക
 • ചില തുണിത്തരങ്ങള്‍ മറ്റുള്ളവയേക്കാള്‍ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സാധിക്കും. ഇക്കാര്യം കണക്കിലെടുത്തുവേണം നിങ്ങള്‍ എന്ത് വസ്ത്രം ധരിക്കുമെന്ന് തീരുമാനിക്കാൻ. ജോലിയ്ക്കുപോയി വന്ന ശേഷം ചൂടുവെള്ളത്തില്‍ സോപ്പുപൊടിയുപയോഗിച്ച് കഴുകിയെടുക്കുക
 • ക്യത്യനിര്‍വ്വഹണത്തിനായി നിങ്ങള്‍ തിരഞ്ഞെടുക്കുന്ന ഗതാഗത രീതിയും പരിഗണിക്കേണ്ടതായിരിക്കുന്നു. തിരക്കുള്ള സമയങ്ങളില്‍ പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കാതിരിക്കുക. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ആല്‍ക്കഹോള്‍ ജെല്‍ കൈകളില്‍ പുരട്ടുക. സ്വന്തം വാഹനത്തിലാണ് യാത്ര ചെയ്യുന്നതെങ്കില്‍, രോഗബാധിതരായ യാത്രക്കാരിൽനിന്ന്  വാഹനത്തിനുള്ളിലെ മറ്റുള്ളവരിലേക്ക് വൈറസിന് പകർന്നു നൽകാൻ  കഴിയുമെന്ന് മനസിലാക്കുക.
 • ക്ഷീണതരായ ആളുകള്‍ അവരുടെ ആരോഗ്യ ചര്യകള്‍ പാലിക്കാതിരിക്കാനിടയുണ്ട്. ഇത് ഊര്‍ജനില കുറയ്ക്കാനും ക്ഷീണത്തിനിടയാക്കുകയും ചെയ്യും. അതുകൊണ്ട് ഇക്കാര്യം കണക്കിലെടുത്ത് ഇടയ്ക്കിടെ ഇടവേളകള്‍ എടുക്കുക. മാത്രമല്ല, ജോലിയ്ക്കായി ഒത്തിരി യാത്ര ചെയ്യുന്നതും കണക്കിലെടുക്കണം.
 • രോഗബാധിത പ്രദേശത്ത് എത്തിയശേഷവും അവിടെനിന്ന് പുറപ്പെടുന്നതിനുമുന്‍പും കൈകള്‍ ചൂടുവെള്ളവും സോപ്പുമുപയോഗിച്ച് കഴുകിയിട്ടുണ്ടെന്ന് എല്ലായ്‌പ്പോഴും ഉറപ്പാക്കുക.
 • നിങ്ങളില്‍ എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടാകുകയാണെങ്കില്‍ പ്രത്യേകിച്ച് പനി, ശ്വാസമുട്ടല്‍ എന്നിവയുണ്ടെങ്കില്‍ എങ്ങനെ വൈദ്യചികിത്സ തേടുമെന്നതും പരിഗണിക്കണം. രോഗബാധ മറ്റുള്ളവരിലേക്ക് പകരാതിരിക്കാനായി മിക്ക സര്‍ക്കാരുകളുടെയും ആരോഗ്യവകുപ്പുകള്‍ ആളുകളോട് സ്വയം ക്വാറന്റൈനിൽ കഴിയാനാണ് നിര്‍ദ്ദേശിക്കുന്നത്‌. രോഗം അതീവ ഗുരുതരമായ നിലയില്‍ പടര്‍ന്നുപിടിച്ച പ്രദേശത്താണ് കൃത്യനിര്‍വ്വഹണമെങ്കില്‍ കോവിഡ്-19 രോഗബാധിതരെ തിരക്കേറിയ ചികിത്സാ കേന്ദ്രങ്ങളില്‍ കണ്ടുമുട്ടാനിടയുണ്ട്. അതിനാല്‍തന്നെ നിങ്ങള്‍ക്ക് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്.
 • വേവിച്ച മാംസവും മുട്ടയും മാത്രം കഴിക്കുക

ഉപകരണങ്ങളുടെ സുരക്ഷ

 • ക്ലിപ്പ് മൈക്കുകൾക്ക് പകരം സുരക്ഷിതമായ അകലത്തിൽ നിന്ന് ദിശാസൂചനയുള്ള ‘ഫിഷ് പോൾ’ മൈക്രോഫോൺ ഉപയോഗിക്കുക
 • ഒരോ അസൈന്‍മെന്റിനുശേഷവും മൈക്രോഫോണിന്റെ കവര്‍ നന്നായി കഴുകി അണുവിമുക്തമാക്കുക. ക്രോസ് മലിനീകരണമുണ്ടാകാതിരിക്കാനായി കവര്‍ എങ്ങനെ സുരക്ഷിതമായി നീക്കംചെയ്യാമെന്നുള്ളതിനെപ്പറ്റി പരിശീലനം നേടുക.
 • ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുന്ന മെലിസെപ്‌റ്റോള്‍ പോലെയുള്ള ആന്റി മൈക്രോബിയല്‍ വൈപ്പുകള്‍ ഉപയോഗിച്ച് ഉപകരണങ്ങളായ സെല്‍ഫോണ്‍, ടാബ് ലെറ്റുകള്‍, ഇയര്‍ ഫോണുകള്‍, ലീഡ്, ലാപ്‌ടോപുകള്‍, ഹാര്‍ഡ് ഡ്രൈവുകള്‍, ക്യാമറ, പ്രസ് പാസുകള്‍, സ്ട്രാപ്പുകൾ എന്നിവ അണുവിമുക്തമാക്കുക.
 • ജോലി സ്ഥലത്തേക്ക് മടങ്ങുന്നതിനുമുന്‍പ് എല്ലാ ഉപകരണങ്ങളും അണുവിമുക്തമാക്കിയെന്ന് ഉറപ്പുവരുത്തുക. ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് അവ സുരക്ഷിതമായി വൃത്തിയാക്കാന്‍ മാത്രം പരിശീലനം നേടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
 • നിങ്ങളുടെ പക്കല്‍ അണുനാശിനിയില്ലെങ്കില്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് സൂര്യപ്രകാശത്തിന് ഈ വൈറസുകളെ നശിപ്പിക്കാനാകുമെന്നത്. അതിനാല്‍ മോശം സാഹചര്യത്തില്‍ മറ്റു ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഇല്ലെങ്കില്‍ മാത്രം ഉപകരണങ്ങള്‍ മണിക്കൂറുകളോളം വെയിലത്ത് വയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് ഉപകരണത്തിന്റെ നിറം മങ്ങാനും അവയെ ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ടെന്ന് ഓര്‍മ്മിക്കുക
 • കൃത്യനിര്‍വ്വഹണത്തിനായി വാഹനത്തില്‍ പോകുമ്പോള്‍ അതിന്റെ ഉള്‍ഭാഗം ശരിയായ രീതിയില്‍ പരിശീലനം ലഭിച്ചവരെകൊണ്ട് വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഡോര്‍ ഹാന്‍ഡിലുകള്‍, സ്റ്റിയറിംഗ് വീല്‍, വിംഗ് മിററുകള്‍, ഹെഡ്റെസ്റ്റ്, സീറ്റ് ബെല്‍റ്റുകള്‍, ഡാഷ്ബോര്‍ഡ്, വിന്‍ഡോ വിണ്ടര്‍ / ക്യാച്ചുകള്‍ / ബട്ടണുകള്‍ എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം.

വ്യക്തിഗത സംരക്ഷണ സജ്ജീകരണം (പിപിഇ)

 • വ്യക്തിഗത സുരക്ഷ സജ്ജീകരണങ്ങളായ ഗ്ലൗസ്, മാസ്‌ക്, ഏപ്രണ്‍, ഡിഡ്‌പോസിബിള്‍ ഷൂ കവറുകള്‍ എന്നിവ കൃത്യമായി നിരീക്ഷിക്കുകയും അവ സുരക്ഷിതമായ വയ്ക്കുകയും വേണം. സി ഡി സിയുടെ പൊതുവായുള്ള മാര്‍ഗനിര്‍ദ്ദേശത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക. ക്രോസ് മലിനീകരണ സാധ്യത വളരെ കൂടുതലാണ് അതുകൊണ്ട് സുരക്ഷമാര്‍ഗങ്ങള്‍ പാലിക്കുന്നതില്‍ അലംഭാവം കാണിക്കരുത്‌
 • രോഗബാധിതസ്ഥലങ്ങളായ ആരോഗ്യകേന്ദ്രങ്ങള്‍, മോര്‍ച്ചറി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന സമയത്ത് ഡിസ്‌പോസിബിള്‍ ചെരിപ്പോ വാട്ടര്‍പ്രൂഫ് ഓവർ ഷൂസോ ധരിക്കണം. അവിടെനിന്ന് തിരിക്കുമ്പോള്‍ ഓവർ ഷൂസ് നല്ലവണ്ണം വൃത്തിയാക്കണം.  വാട്ടര്‍പ്രൂഫ് ഓവർ ഷൂസുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ സ്ഥലം വിടുന്നതിനുമുന്‍പ് സുരക്ഷിതമായ രീതിയില്‍ അവ നീക്കം ചെയ്യുക. മാത്രമല്ല അവ ഒരിക്കലും ഉപയോഗിക്കാതെയിരിക്കുക
 • മെഡിക്കൽ ചികിത്സാ കേന്ദ്രം പോലുള്ള രോഗബാധിത പ്രദേശത്തു ജോലി ചെയ്യുകയോ സന്ദർശിക്കുകയോ ചെയ്യുകയാണെങ്കിൽ സംരക്ഷണ കയ്യുറകൾ ഉപയോഗിക്കുക. ബോഡി സ്യൂട്ട്, മുഖംപൂർണമായും മറയ്ക്കുന്ന ഫെയ്സ് മാസ്ക് പോലുള്ള മറ്റ് മെഡിക്കൽ പിപിഇകളും ആവശ്യമായി വന്നേക്കാം.

ഫേസ് മാസ്ക് /മുഖം മൂടി

 • രോഗബാധിയില്ലാത്തവര്‍ മാസ്‌ക് ധരിക്കേണ്ടെന്ന നിലപാടിലാണ് സി ഡി സിയും ലോകാരോഗ്യ സംഘടനയും.  എന്നാൽ  കോവിഡ്-19 രോഗബാധിതനെ ശുശ്രൂഷിക്കുന്നവരോ , ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശമായ ആശുപത്രിയിൽ  പ്രവര്‍ത്തിക്കുന്നവരോ  പ്രാദേശിക അധികാരികളുടെ ഉത്തരവുണ്ടെങ്കിലോ രോഗബാധയില്ലെങ്കിലും മാസ്‌ക് ധരിക്കുക. മിക്ക രാജ്യങ്ങളിലും ശസ്ത്രക്രിയാ പിപിഇ-യുടെ വിതരണം വളരെയധികം കുറവാണ്. അതുകൊണ്ട് അത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് അവയുടെ ലഭ്യതയില്‍ കുറവുവരുത്തും. മാസ്‌ക് ധരിക്കുന്നുവെങ്കില്‍ നിങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ പിന്തുടരുക
 • ആവശ്യമെങ്കില്‍ ഒരു സാധാരണ സര്‍ജിക്കല്‍ മാസ്‌കിനേക്കാള്‍ നല്ലത് എന്‍ 95 മാസ്‌ക് (അല്ലെങ്കിൽ എഫ് എഫ് പി 2 / എഫ് എഫ് പി 3 )  ഉപയോഗിക്കാനാണ് നിർദേശിക്കുന്നത് . മൂക്കിന്റെ പാലത്തിനുമുകളിലും താടിയ്ക്കിടയിലും വിടവുണ്ടാക്കാതെ മാസ്ക്  കൃത്യമായി മുഖത്തിന്  യോജിക്കുന്നുവെന്ന് ഉറപ്പാക്കുക. മുഖത്തെ രോമം പതിവായി ഷേവ് ചെയ്യുന്നുവെന്ന് ഉറപ്പാക്കണം. 
 • മാസ്‌ക് തൊടുന്നത് ഒഴിവാക്കുക. മാസ്‌കിന്റെ സ്ട്രാപ്പുകളില്‍ പിടിച്ചുമാത്രം നീക്കം ചെയ്യുക. മാസ്‌കിന്റെ മുന്‍വശത്ത് തൊടാതിരിക്കുക.
 • മാസ്‌ക് നീക്കം ചെയ്തശേഷം ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ (60 ശതമാനത്തേക്കാള്‍ കൂടുതല്‍ എത്തനോളോ 70 ശതമാനത്തോളം ഐസോപ്രൊപനോളോ അടങ്ങിയവ) ഉപയോഗിച്ച് കൈകഴുകുക.
 • ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മാസ്‌കില്‍ ഈര്‍പ്പം തട്ടി നനയുന്നതിനുമുന്‍പ് പുതിയതും നനവില്ലാത്തതുമായ മാസ്‌ക് ധരിക്കുക
 • ഒരിക്കല്‍ ഉപയോഗിച്ച മാസ്‌കുകള്‍ വീണ്ടും ഉപയോഗിക്കാതിരിക്കുക . ഉപയോഗശേഷം സീല്‍ ചെയ്ത ബാഗില്‍ ഉപേക്ഷിക്കുക. 
 • മാസ്‌ക് ഉപയോഗിക്കുന്നതും ചൂടുവെള്ളവും സോപ്പുമുപയോഗിച്ചും കൈകള്‍ കഴുകുന്നതും നിങ്ങളുടെ കണ്ണുകള്‍, വായ, ചെവി, മൂക്ക് മുഖം എന്നിവ തൊടുന്നതും വ്യക്തിഗത സംരക്ഷണത്തിന്റെ ഭാഗമാണെന്ന് ഓര്‍മ്മിക്കുക.
 • ഏതൊരു സാഹചര്യത്തിലും പഞ്ഞി അല്ലെങ്കില്‍ നേര്‍ത്ത തുണികൊണ്ടുള്ള മാസ്‌കുകളുടെ ഉപയോഗം ശുപാര്‍ശ ചെയ്യുന്നില്ല
 • മുഖത്ത് ധരിക്കാനുള്ള മാസ്‌കിന്റെ ലഭ്യത ഓരോ പ്രദേശത്തിനനുസരിച്ച് കുറവുവരാനും അതോടൊപ്പം വില കയറ്റമുണ്ടാകാനും സാധ്യതയുണ്ടാകുമെന്ന് അറിഞ്ഞിരിക്കുക

ഡിജിറ്റൽ സുരക്ഷ

 • കോവിഡ്-19 റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒത്തിരി ഓണ്‍ലൈന്‍ ആക്രമണമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം ആക്രമണങ്ങളില്‍നിന്ന് സ്വയംരക്ഷനേടാനായി സി പി ജെയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവലോകനം ചെയ്യുക.
 • സര്‍ക്കാരുകളും ടെക് കമ്പനികളും കോവിഡ് വ്യാപനം നിരീക്ഷിക്കുന്നുണ്ട്. സിറ്റിസണ്‍ ലാബിന്റെ കണക്കനുസരിച്ച് മാധ്യമപ്രവര്‍ത്തകരെ ലക്ഷ്യമിടുന്നതിനായി ഉപയോഗിച്ച സ്‌പൈവെയറായ പെഗാസസ് സൃഷ്ടിച്ച എന്‍ എസ് ഒ ഗ്രൂപ്പും ഇതില്‍ ഉള്‍പ്പെടുന്നു. ആളുകളെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍  ഈ ആരോഗ്യ പ്രതിസന്ധി അവസാനിച്ചുകഴിഞ്ഞാല്‍ എങ്ങനെയാകുമെന്നതിനെക്കുറിച്ച്  പൗരസ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ആശങ്കാകുലരാണ്.  ട്രാൻസ്പരൻസി ഇന്റർനാഷണൽ അവരുടെ വെബ്‌സൈറ്റിൽ ഈ ആഗോള സംഭവവികാസങ്ങൾ ട്രാക്കുചെയ്യുന്നുണ്ട്.
 • കോവിഡ്-19 നെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ലിങ്കുകളില്‍ ക്ലിക്കുചെയ്യുന്നതിനോ ഡൗണ്‍ലോഡ് ചെയ്യുന്നതിനുമുന്‍പോ രണ്ടുവട്ടം ചിന്തിക്കുക. ഇലട്രോണിക് ഫ്രോണ്ടിയര്‍ ഫൗണ്ടേഷന്റെ അഭിപ്രായത്തില്‍ നിലവിലെ ആരോഗ്യപ്രതിസന്ധി മുതലെടുത്ത് വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ഫിഷിങ് വഴി നിങ്ങളുടെ ഉപകരണങ്ങളില്‍ മാള്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനിടയുണ്ട്.  
 • സോഷ്യല്‍ മീഡിയയിലോ സന്ദേശമയ്ക്കുന്ന ആപ്ലിക്കേഷനുകളിലോ ഏതെങ്കിലും കോവിഡ് -19 അനുബന്ധ ലിങ്കുകളില്‍ ക്ലിക്കുചെയ്യുമ്പോള്‍ ജാഗ്രത പാലിക്കുക. അവയില്‍ ചിലത് മാള്‍വെയര്‍ ഉപയോഗിച്ച് ഉപകരണങ്ങളെ സാരമായി ബാധിക്കുന്ന സൈറ്റുകളിലേക്ക് നിങ്ങളെ നയിച്ചേക്കാം. 
 • കോവിഡ്- 19 ട്രാക്കര്‍ പോലുള്ള ആപ്ലിക്കേഷനുകളില്‍ വ്യക്തികളെ ഉന്നംവെയ്ക്കുന്ന റാന്‍സംവെയര്‍ ഉണ്ടാകാമെന്ന് അറിഞ്ഞിരിക്കുക.
 • ലോകാരോഗ്യ സംഘടന പോലുള്ള പ്രശസ്ത സ്രോതസ്സുകളില്‍ നിന്നും കോവിഡ്-19 നെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ കാണിക്കുന്ന മാപ്പുകളില്‍ പാസ്‌വേര്‍ഡുകള്‍ മോഷ്ടിക്കാന്‍ ഉപയോഗിച്ചേക്കാവുന്ന മാള്‍വെയര്‍ അടങ്ങിയിരിക്കുന്നതായി റിപ്പോര്‍ട്ടുചെയ്യുന്നു.
 • രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒത്താശയോടെ പടര്‍ത്തുന്ന തെറ്റായ വിവരങ്ങളെപ്പറ്റി ബോധവാന്‍മാരായിരിക്കുക. ഇക്കാര്യത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന  മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതും ബിബിസി ഊന്നിപറഞ്ഞിട്ടുള്ളതും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ്. നുണപ്രചാരത്തിനെതിരെയുള്ള ഒരു ഗൈഡ് ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്
 • കോവിഡ്-19 നെക്കുറിച്ച് മെസേജിങ് ആപ്ലിക്കേഷനില്‍ വരുന്ന സന്ദേശങ്ങളില്‍ വ്യാജവാര്‍ത്തകളുമുണ്ടാകാം. അതിനാല്‍ ജാഗ്രത പാലിക്കുക
 • മനുഷ്യന്‍മാര്‍ക്ക് പകരം കൃത്രിമ ബുദ്ധിയാണ് ഫേസ്ബുക്കിലെ ഉള്ളടക്കം മോഡറേറ്റ് ചെയ്യുന്നത്. അതിനാല്‍ കോവിഡ്-19-നെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ അബദ്ധവശാൽ നീക്കം ചെയ്യാനിടയുണ്ട്
 • കോവിഡ്-19 രോഗബാധ റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുള്ള രാജ്യങ്ങളില്‍ നിന്നോ കൂടാതെ / അല്ലെങ്കില്‍ റിപ്പോര്‍ട്ടുചെയ്യുന്നതിലൂടെ ഉണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച് ജാഗ്രത പാലിക്കുക. സി പി ജെ ഊന്നിപ്പറഞ്ഞപോലെ  ചില സർക്കാർ രോഗബാധയുടെ വ്യാപ്തി മറച്ചുവെക്കാനും / അല്ലെങ്കിൽ അതിനനുസരിച്ച് മാധ്യമങ്ങളെ സെൻസർ ചെയ്യാനും ശ്രമിക്കാം.

കൃത്യനിര്‍വഹണത്തിനിടെയുള്ള ശാരീരിക സുരക്ഷ

 • ഒരു ജയിലില്‍നിന്നോ തടങ്കലില്‍നിന്നോ റിപ്പോര്‍ട്ടുചെയ്യുകയാണെങ്കില്‍, കോവിഡ്-19 വൈറസ് ബാധയുടെ പേരില്‍ തടവുകാര്‍ പ്രതിഷേധിച്ചും  അല്ലെങ്കില്‍ കലാപം നടത്തിയുമുണ്ടാക്കിവെയ്ക്കുന്ന അപകടങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം, അടുത്തിടെ ഇറ്റലി, കൊളംബിയ, ഇന്ത്യ എന്നിവിടങ്ങളില്‍ നടന്നതുപോലെ
 • കോവിഡ്-19 പൊട്ടിപ്പുറപ്പെടുന്ന സമയത്ത് ജയിലിലെ ജനസംഖ്യ ലഘൂകരിക്കാനായി യുഎസ്, അയര്‍ലന്‍ഡ്, പലസ്തീന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ തടവുകാരെ വിട്ടയച്ചതിന്റെ പശ്ചാത്തലത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനെപ്പറ്റി ജാഗരൂകരായിരിക്കുക. ഉത്പന്നങ്ങളുടെ വിതരണം കുറയാന്‍ സാധ്യതയുള്ളതിനാല്‍ കൊള്ളയ്ക്കും കവര്‍ച്ചയ്ക്കുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന കാര്യം ശ്രദ്ധിക്കുക
 • സിപിജെ എടുത്തുകാണിക്കുന്നതുപോലെ, കോവിഡ്-19-നെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സ്വേച്ഛാധിപത്യ ഭരണമുള്ള രാജ്യങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ തടങ്കലില്‍ വയ്ക്കാനും അറസ്റ്റ് ചെയ്യുന്നതിനെപ്പറ്റിയും ജാഗരൂകരായിരിക്കണം.
 • നിങ്ങള്‍ക്ക് അന്താരാഷ്ട്രാ അസൈന്‍മെന്റിനായി യാത്ര ചെയ്യാന്‍ കഴിയുമെങ്കില്‍ (ചുവടെ കാണുക), നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെ ഏറ്റവും പുതിയ സുരക്ഷാ സാഹചര്യം അന്വേഷിക്കുക. ഇന്നുവരെ, ഇസ്രായേല്‍, ബ്രസീല്‍, പാകിസ്ഥാന്‍, സൈപ്രസ്, റീയൂണിയന്‍, ഉക്രൈന്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിട്ടുണ്ട്. ഇറാഖിലും ഹോങ്കോങ്ങിലും നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധം  കോവിഡ്-19 വൈറസ് ബാധ രൂക്ഷമാക്കി. 

അന്താരാഷ്ട്രാ യാത്രാ അസൈൻമെന്റ്

ആഗോള യാത്രാ നിയന്ത്രണങ്ങൾ കാരണം, അന്താരാഷ്ട്രാ യാത്രകൾ ഇപ്പോൾ വളരെ വെല്ലുവിളി നിറഞ്ഞതും കൂടുതൽ അപൂർവവുമാണ്. ഒരു വിദേശ നിയമനം സാധ്യമാണെങ്കിൽ നിങ്ങൾ ഇനിപ്പറയുന്നവ പരിഗണിക്കണം:

 • പ്രസക്തമായ എല്ലാ പ്രതിരോധ കുത്തിവയ്പ്പുകളും രോഗനിർണയവും നിങ്ങൾ പോകുന്ന സ്ഥലത്തു കാലികമാണെന്ന് ഉറപ്പാക്കുക. നിങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ലക്ഷണമുണ്ടാവുകയാണെങ്കില്‍ ആശയക്കുഴപ്പം ഒഴിവാക്കാനായി ഫ്‌ലൂ വാക്‌സിന്‍ എടുക്കുന്നത് പരിഗണിക്കുക.
 • നിങ്ങളുടെ യാത്രാ ഇന്‍ഷുറന്‍സ് പോളിസി പരിശോധിക്കുക. മിക്ക സര്‍ക്കാരുകളും അന്തര്‍ദേശീയ യാത്രയ്ക്കെതിരെ വ്യത്യസ്ത തലത്തിലുള്ള യാത്രാ ഉപദേശങ്ങളും അലര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. ഇതിൽ ബ്രിട്ടീഷ് ഫോറിൻ ആൻഡ് കോമൺ‌വെൽത്ത് ഓഫീസ്, യു‌.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്, ഫ്രഞ്ച് അഫയേഴ്സ് എട്രാഞ്ചെറസ് എന്നിവ ഉൾപ്പെടുന്നു. കോവിഡ്-19  അനുബന്ധ യാത്രകൾക്ക് ഇൻഷുറൻസ് കവർ നേടുന്നത് സാധ്യമാകില്ലെന്ന് മനസിലാക്കുക
 • പല രാജ്യങ്ങളും പൊതുസമ്മേളനങ്ങളെ മൊത്തത്തിൽ നിരോധിച്ചിട്ടുണ്ടെന്നോ ഒരു നിശ്ചിത എണ്ണം ആളുകൾക്ക് മുകളിലുള്ള ഒത്തുചേരലുകളെക്കുറിച്ചോ കണക്കിലെടുത്ത് നിങ്ങൾ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന പരിപാടിയുടെ സ്ഥിതിഗതികൾ  പതിവായി പരിശോധിക്കുക.
 • നിങ്ങൾ പോകാൻ ഉദ്ദേശിച്ച  സ്ഥലത്തെ  നിലവിലുള്ളതും കൂടാതെ / അല്ലെങ്കിൽ വരാനിരിക്കുന്നതുമായ യാത്രാ നിരോധനങ്ങൾ പരിശോധിക്കുക.  ആഗോളതലത്തിൽ മുന്നോട്ട് പോകുമ്പോൾ അധിക നിരോധനങ്ങളും കൂടാതെ / അല്ലെങ്കിൽ വിദേശ പൗരന്മാർക്കുള്ള നിയന്ത്രണങ്ങളും വർദ്ധിക്കാൻ സാധ്യതയുണ്ട്
 • നഗര കേന്ദ്രങ്ങൾ‌, നിർ‌ദ്ദിഷ്‌ട പ്രദേശങ്ങൾ‌,  അല്ലെങ്കിൽ‌ മുഴുവൻ‌ രാജ്യങ്ങളും പൂട്ടിയിടാനും അല്ലെങ്കിൽ‌ അറിയിപ്പില്ലാതെ ക്വാറന്റൈൻ ചെയ്യാനും കഴിയുമെന്ന് കണക്കിലെടുത്ത് മറ്റൊരു  പദ്ധതി കൂടി തയ്യാറാക്കുക. ചില സ്ഥാപനങ്ങളും തൊഴിലുടമകളും ലോകമെമ്പാടും  കുടിയൊഴിപ്പിക്കല്‍ തയ്യാറെടുപ്പുകള്‍ ധ്രുതഗതിയിലാക്കിയിട്ടുണ്ട്.
 • ലോകമെമ്പാടും നിരവധി അതിർത്തികൾ അടച്ചിരിക്കുകയാണ്. മുന്നോട്ട് പോകുന്തോറും കൂടുതല്‍ അതിര്‍ത്തികള്‍ അടയ്ക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ നിങ്ങളുടെ പദ്ധതിയില്‍ പെട്ടെന്ന് മാറ്റം വരുത്തേണ്ടിയിരിക്കാം.
 • നിങ്ങൾക്ക് അസുഖമുണ്ടെങ്കിൽ യാത്ര ചെയ്യരുത്. മിക്ക അന്താരാഷ്ട്രാ, പ്രാദേശിക വിമാനത്താവളങ്ങളും മറ്റ് ഗതാഗത കേന്ദ്രങ്ങളും കർശനമായ ആരോഗ്യ പരിശോധന നടപടികൾ നടപ്പാക്കിയിട്ടുണ്ട്.  യാത്രക്കാര്‍ക്ക് തീര്‍ച്ചയായും പരിശോധന അല്ലെങ്കില്‍ നിര്‍ബന്ധിത ക്വാറൈന്റീന്‍ / ഐസോലേഷന്‍ എന്നിവ നേരിടേണ്ടിവരും
 • പല സ്ഥലങ്ങളിലേക്ക് വരാനും പോകാനുമുള്ള   വിമാനങ്ങൾ എയർലൈൻസ് റദ്ദാക്കിയതിനാൽ ആഗോള യാത്രാകൾ  ഗണ്യമായി കുറഞ്ഞു.   കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനാൽ കൂടുതൽ റദ്ദാക്കലുകൾക്ക് സാധ്യതയുണ്ട്
 • റദ്ദാക്കുമ്പോള്‍ പണം മുഴുവനായും തിരികെ തരുന്ന ഫ്‌ലൈറ്റുകള്‍ മാത്രം ബുക്ക് ചെയ്യുക. കോവിഡ് -19 പല വിമാനക്കമ്പനികള്‍ക്കും കാര്യമായ സാമ്പത്തിക ദുരിതമുണ്ടാക്കുന്നുണ്ടെന്ന് ഐഎടിഎ പറയുന്നു, യൂറോപ്പിലെ ഏറ്റവും വലിയ പ്രാദേശിക വിമാനക്കമ്പനിയായ ഫ്‌ലൈബെയുടെ സമീപകാല തകര്‍ച്ചയ്ക്ക് ഇത് കാരണമായതായി പറയപ്പെടുന്നു.
 • ഫെയ്‌സ് മാസ്‌കുകള്‍, ഹാന്‍ഡ് സാനിറ്റൈസറുകള്‍, സോപ്പ്, ടിന്നിലടച്ച ഭക്ഷണം, ടോയ്‌ലെറ്റ് പേപ്പര്‍ എന്നിവയുള്‍പ്പെടെയുള്ള സാധനങ്ങളുടെ ലഭ്യതക്കുറവും ആളുകള്‍ പരിഭ്രാന്തി കാരണം വാങ്ങിക്കൂട്ടുന്ന സംഭവങ്ങള്‍ക്കൊപ്പം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്‌. കോവിഡ്-19 അണുബാധ മൂലം തൊഴിലാളികളുടെ കുറവുള്ളതിനാലും പണിമുടക്ക് ഉണ്ടാകാനിടയുള്ളതും  നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെ സ്ഥിതി കൂടുതൽ വഷളാക്കുമെന്ന് ശ്രദ്ധിക്കുക.
 • ജോർദാൻ പോലുള്ള പരിമിതമായ ജലവിതരണമുള്ള രാജ്യങ്ങൾക്ക് വർദ്ധിച്ച ആവശ്യകതയും കുറവും അനുഭവപ്പെടാൻ തുടങ്ങുമെന്നത് അറിഞ്ഞിരിക്കുക
 • നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിനായുള്ള ഏറ്റവും പുതിയ വിസ സാഹചര്യം പരിശോധിക്കുക, നിരവധി രാജ്യങ്ങൾ വിസ നൽകുന്നത് നിർത്തിവച്ചിരിക്കുകയാണെന്നും യാത്രയ്ക്കായി ഇതിനകം നൽകിയിട്ടുള്ള വിസകൾ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും  ഉണ്ടെന്നും ശ്രദ്ധിക്കുക.
 • കോവിഡ്-19 ബാധിതനല്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്  നിങ്ങൾ പോകുന്ന  രാജ്യത്തെ അധികൃതർ  ആവശ്യപ്പെടുന്നുണ്ടോയെന്നു പരിശോധിക്കുക. ചില ഉദാഹരണങ്ങള്‍ ഇവിടെ കാണാം
 • ആരോഗ്യ സ്‌ക്രീനിംഗ് നടപടികളും ശരീര താപനില പരിശോധിക്കുന്ന പോയിന്റുകളും  കണക്കിലെടുത്ത് ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളില്‍ വിചാരിച്ചതിലും  കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും. അതുകൊണ്ട് ഇതനുസരിച്ച് യാത്ര സമയം  ക്രമീകരിക്കുക . ചില റെയില്‍വേ സ്റ്റേഷനുകള്‍, തുറമുഖങ്ങള്‍, ദീര്‍ഘദൂര ബസ് സ്റ്റേഷനുകള്‍ എന്നിവയിലും ഇത് ബാധകമാണ്
 • ചില രാജ്യങ്ങളില്‍  വിദേശപൗരന്‍മാരെ ചില വിമാനത്താവളങ്ങളിലും ടെര്‍മിനലുകളിലുമാണ്  പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളുവെന്ന കാര്യം ശ്രദ്ധിക്കുക
 • നിങ്ങള്‍ സന്ദര്‍ശിക്കുന്ന രാജ്യത്തിനകത്തെ ഏതെങ്കിലും ഉള്‍പ്രദേശത്തെ നിയന്ത്രണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി പ്രാദേശിക ഉറവിടങ്ങള്‍ നിരന്തരം നിരീക്ഷിക്കുക

അസൈൻമെന്റിനു ശേഷം 

 • എന്തെങ്കിലും ലക്ഷണമുണ്ടോയെന്നറിയാന്‍ നിങ്ങളുടെ ആരോഗ്യനില നിരന്തരം നിരീക്ഷിക്കുക
 • തീവ്രരോഗബാധയുള്ള സ്ഥലത്തുനിന്ന് നിങ്ങള്‍ മടങ്ങുകയാണെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ ഐസോലേഷനില്‍ പോകണം. ഇതു സംബന്ധിച്ച് സര്‍ക്കാരിന്റെ പ്രസക്തമായ ഉപദേശം പരിശോധിക്കുക
 • കോവിഡ്- 19 നെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുകളും നിരീക്ഷിക്കുക. നിങ്ങള്‍ യാത്രയാരംഭിച്ച സ്ഥലത്തെയും ലക്ഷ്യസ്ഥലത്തെയും ക്വാറൈന്റീന്‍, ഐസോലേഷന്‍ നടപടികളും നിരീക്ഷിക്കുക
 • താമസിക്കുന്ന രാജ്യത്ത് അണുബാധയുടെ തോതനുസരിച്ച്, നിങ്ങള്‍ മടങ്ങിയെത്തിയ 14 ദിവസത്തേക്ക് നിങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന വ്യക്തികളുടെ പേരുകളും ഫോണ്‍ നമ്പറുകളുമുള്ള ഒരു പുസ്തകം സൂക്ഷിക്കുന്നത് പരിഗണിക്കണം. നിങ്ങള്‍ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയാല്‍ ഇതുപയോഗിച്ച് ഇവരെ പിന്തുടരാനാകും.

–നിങ്ങളില്‍ രോഗലക്ഷണങ്ങളുണ്ടാകുകയാണെങ്കില്‍

 • നിങ്ങളില്‍ കോവിഡ്-19 ന്റെ ലക്ഷണങ്ങള്‍  ഉണ്ടെങ്കില്‍ നിങ്ങളുടെ മാനേജ്‌മെന്റ് ടീമിനെ അറിയിക്കുകയും എയര്‍പോര്‍ട്ടില്‍നിന്നോ മറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഹബില്‍നിന്നോ നിങ്ങളുടെ വീട്ടിലേക്കെത്താന്‍ ഉചിതമായ ഗതാഗതം മാര്‍ഗം സ്വീകരിക്കുക. വെറുതെ ഒരു ടാക്‌സി പിടിച്ചു വീട്ടിലേക്ക് വരരുത്.
 • നിങ്ങളെയും നിങ്ങളുടെ സമൂഹത്തെയും പരിരക്ഷിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെയോ സിഡിസിയുടെയോ പ്രാദേശിക ആരോഗ്യ അധികാരികളുടെയോ ഉപദേശം പിന്തുടരുക
 • ലക്ഷണങ്ങള്‍ ആരംഭിച്ചതുമുതല്‍ കുറഞ്ഞത് 7 ദിവസമെങ്കിലും വീടിന് പുറത്തിറങ്ങരുത്. അങ്ങനെ ചെയ്യുന്നത് രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും നിങ്ങളുടെ സമൂഹത്തിലുള്ളവരെ രോഗം വരാതെ സംരക്ഷിക്കാനും സഹായിക്കും. 
 • മുന്‍കൂട്ടി ആസൂത്രണം ചെയ്ത് മറ്റുള്ളവരോട് സഹായം ചോദിക്കുക. നിങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ നല്‍കാന്‍ വീട്ടുകാരോടും  തൊഴിലുടമയോടും സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ആവശ്യപ്പെടുക. അവ വീടിന് മുന്‍പില്‍ വെച്ചിട്ട് പോകാനും നിര്‍ദേശിക്കുക
 • സാധ്യമാകുമ്പോഴെല്ലാം നിങ്ങളുടെ വീട്ടിലെ മറ്റ് ആളുകളിൽ നിന്ന് കുറഞ്ഞത് 2 മീറ്റർ അകലെ നിൽക്കുക
 • കഴിയുമെങ്കിൽ ഒറ്റയ്ക്ക് ഉറങ്ങുക
 • മറ്റുള്ളവരുമായി താമസസ്ഥലം പങ്കിടുകയാണെങ്കില്‍, അവിടെയുള്ള എല്ലാവരും 14 ദിവസം ഐസോലേഷനില്‍ കഴിയണം.ഇതിനുള്ള ഉപയോഗപ്രദമായ ഒരു ഗൈഡ് ഇവിടെ കാണാം. ക്രോസ്-മലിനീകരണം ഒഴിവാക്കാൻ ബാത്ത്റൂം, ടോയ്‌ലറ്റ്, അടുക്കള സൗകര്യങ്ങൾ എന്നിവ ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്
 • സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് നേരത്തേക്ക് നിങ്ങളുടെ കൈകൾ പതിവായി കഴുകുക
 • രോഗം വരാന്‍ സാധ്യതയുള്ളതും അസുഖബാധിതരായ മുതിര്‍ന്ന വ്യക്തികളില്‍നിന്നും അകന്നുനില്‍ക്കുക
 • ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ ഐസോലേഷനില്‍ പോകാന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിളിക്കേണ്ട കാര്യമില്ല. അതേസമയം ഐസോലേഷന്‍ കാലത്ത് ആരോഗ്യം വഷളാകുകയാണെങ്കില്‍ തീര്‍ച്ചയായും ആരോഗ്യ അധികൃതരെ അറിയിക്കണം

സി‌പി‌ജെയുടെ ഓൺലൈൻ സുരക്ഷാ കിറ്റ് മാധ്യമപ്രവർത്തകർക്കും ന്യൂസ് റൂമുകൾക്കും ശാരീരിക,  ഡിജിറ്റൽ, മനസികാപരമായ സുരക്ഷാ ഉറവിടങ്ങളെയും സ്രോതസിനെക്കുറിച്ചുള്ള അടിസ്ഥാന സുരക്ഷാ വിവരങ്ങൾ നൽകുന്നു, ആഭ്യന്തര അശാന്തിയും തിരഞ്ഞെടുപ്പും കവർ ചെയ്യുന്നതുൾപ്പെടെ.