ഇന്ത്യയിലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് 2021: മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗ്ഗ രേഖ

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി വോട്ടു ചെയ്യാന്‍ സാമൂഹിക അകലം പാലിച്ച് വരിയില്‍ നില്‍ക്കുന്ന വോട്ടര്‍മാര്‍. 2020 ഒക്ടോബര്‍ 28 ന് പാലിഗഞ്ജില്‍ നിന്നെടുത്ത ചിത്രം. ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ -മെയ് മാസങ്ങളിലായി നടക്കുകയാണ്. (ഏ പി / അഫ്താബ് ആലം സിദ്ധീഖി)

ഇന്ത്യയിൽ, അസം, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നീ അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് 2021 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കും. 

ഇതിലേതെങ്കിലും തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമത്തൊഴിലാളികള്‍ അതുമായി ബന്ധപ്പെട്ട അപകട സാധ്യതതകള്‍ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. ശാരീരികാക്രമണം, ഭീഷണി, പീഡനം, ഓണ്‍ലൈന്‍ ഭീഷണി, കോവിഡ് സംക്രമണ സാധ്യത, തടഞ്ഞുവക്കലോ അറസ്‌റ്റോ, റിപ്പോര്‍ട്ടിംഗിനോ ഇന്റര്‍നെറ്റ് ഉപയോഗത്തിനോ ഉണ്ടായേക്കാവുന്ന വിലക്ക് എന്നിവയെല്ലാം മുന്നില്‍ കാണേണ്ടതുണ്ട്. 2020 ല്‍ ഇന്ത്യയില്‍ തൊഴിലെടുക്കുന്നതിനിടയില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നതായി സി പി ജെ യുടെ പഠനത്തില്‍ വ്യക്തമായിരുന്നു

“സാധാരണയായി, ന്യൂസ് എഡിറ്റർമാരോ ബ്യൂറോ മേധാവികളോ അത്തരം അപകടസാധ്യതകളെക്കുറിച്ച് മാധ്യമപ്രവർത്തകരോട് ചോദിക്കില്ല. അപകടം മുൻകൂട്ടി അറിയാനും അത് കൈകാര്യം ചെയ്യാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാനും ഒരു സംവിധാനവുമില്ല”,  ഫെഡറൽ എന്ന ന്യൂസ് വെബ്‌സൈറ്റിന്റെ അസോസിയേറ്റ് എഡിറ്റർ   കെ. കെ. ഷാഹിന സി പി ജെ യോട് ഫോണിലൂടെ പറഞ്ഞു.  

തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള മാര്‍ഗ്ഗ രേഖ സിപി ജെ എമര്‍ജന്‍സീസ്  പുതുക്കി പ്രസിദ്ധീകരിക്കുകയാണ്. എഡിറ്റര്‍മാര്‍, റിപ്പോര്‍ട്ടര്‍മാര്‍, ഫോട്ടോ ജേണലിസ്റ്റുകള്‍ എന്നിവര്‍ക്കുള്ളതാണ് ഈ മാര്‍ഗ്ഗ രേഖ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി എങ്ങനെ തയ്യാറെടുക്കാമെന്നും ശാരീരികമോ, മാനസികമോ, സാങ്കേതികമോ ആയ അപകടസാധ്യതകളെ എങ്ങനെ നേരിടാമെന്നും വിവരിക്കുന്നതാണ്  രേഖ. 


സഹായങ്ങള്‍ക്ക് ബന്ധപ്പെടുക

സഹായമാവശ്യമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സിപിജെ എമെര്‍ജെന്‍സീസിനെ emergencies@cpj.org എന്ന മെയ്ല്‍ ഐഡി വഴി ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കില്‍ സീനിയര്‍ റീസെര്‍ച്ചര്‍ ആലിയ ഇഫ്തികര്‍ വഴി (aiftikhar@cpj.org)സിപിജെ യുടെ ഏഷ്യാ പ്രോഗ്രാമിനേയോ, ഇന്ത്യാ കറസ്‌പോണ്ടന്റ് കുനാല്‍ മജുംദാറിനേയോ (kmajumdar@cpj.org) സമീപിക്കാവുന്നതാണ് 

ഇതു കൂടാതെ സിപിജെ റിസോഴ്സ് സെന്‍ററില്‍ വാര്‍ത്താശേഖരണത്തിന് മുമ്പെടുക്കേണ്ട തയ്യാറെടുപ്പുകളെ കുറിച്ചും എന്തെങ്കിലും സംഭവമുണ്ടായാല്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന മാര്‍ഗ്ഗരേഖകളുണ്ട്.

ന്യൂദില്ലിയിലെ സുപ്രീംകോടതിക്കുമുന്നില്‍ കര്‍മ്മനിരതരായിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍. 2017 ഫെബ്രുവരി നാലിന് എടുത്ത ചിത്രം (ഏ പി / അല്‍താഫ് ഖാദിരി)

എഡിറ്റര്‍മാര്‍ സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ 

എഡിറ്റര്‍മാര്‍ക്കും എഡിറ്റോറിയല്‍ ഡെസ്‌കിനും റിപ്പോര്‍ട്ടര്‍മാരെ പെട്ടെന്ന് പെട്ടെന്ന് വാര്‍ത്തകള്‍ ശേഖരിക്കാനായി നിയോഗിക്കേണ്ടിവരും. പ്രത്യേകിച്ചും തെരഞ്ഞെടുപ്പിനുമുമ്പും, വോട്ടെടുപ്പ് സമയത്തും അതിനു ശേഷവുമെല്ലാം. മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാവുന്ന അപകടസാധ്യത കുറക്കാനുള്ള ചില പ്രായോഗിക നിര്‍ദ്ദേശങ്ങളാണ് താഴെ പറയുന്നത്. 

മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതണ്ട്:

ഉപകരണങ്ങളും ഗതാഗതവും 

പൊതുവായി ശ്രദ്ധിക്കേണ്ടവ 

അപകടസാധ്യതാപഠനത്തേയും, ആസൂത്രണത്തേയും കുറിച്ച് കൂടുതലറിയിയാന്‍ സിപിജെ റീസോഴ്‌സ് സെന്റര്‍ നോക്കുക. 

ഫേസ്ബുക്കിന്റെ വാട്‌സാപ്പ് ആപ്ലിക്കേഷനില്‍ സന്ദേശമയക്കുന്ന ഒരു ഉപഭോക്താവ്. 2020 നവംബര്‍ 6 ന് മുംബെയില്‍ നിന്ന് പകര്‍ത്തിയ ചിത്രം (എ എഫ് പി / ഇന്ദ്രനീല്‍ മുഖര്‍ജി)

ഡിജിറ്റല്‍ സുരക്ഷ : ഉപകരണങ്ങളുമായുള്ള  പ്രാഥമിക തയ്യാറെടുപ്പ്  

ഡിജിറ്റല്‍ സുരക്ഷയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സിപിജെയുടെ ഡിജിറ്റല്‍ സുരക്ഷാ ഗൈഡ് കാണുക.


ഡിജിറ്റല്‍ സുരക്ഷ: ഉപകരണങ്ങളും മറ്റും സുരക്ഷിതമായി സൂക്ഷിക്കുന്നതിനെ പറ്റി 

തെരഞ്ഞെടുപ്പ് സമയത്ത് ഉപകരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ചില വ്യവസ്ഥാപിത രീതികളുണ്ടാവുന്നത് നല്ലതാണ്. എന്തെങ്കിലും  സാഹചര്യത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ 

പോലീസ്‌  പിടിച്ചാല്‍ അയാളുടെ ഉപകരണങ്ങളെല്ലാം പരിശോധിക്കപ്പെട്ടേക്കും. ഇതുകൊണ്ട് മാധ്യമപ്രവര്‍ത്തകരെ മാത്രമല്ല അവരുടെ സോഴ്‌സുകളേയും ബാധിക്കാവുന്ന തരത്തില്‍ പ്രത്യാഘാതങ്ങളുണ്ടാവാം. ഇതു മാത്രമല്ല, ഉപകരണങ്ങള്‍ കേടുവരാനോ, മോഷണം പോകാനോ വരെ സാധ്യതയുണ്ട്.  പകര്‍പ്പെടുത്ത് സൂക്ഷിച്ചിട്ടില്ലാത്ത വിവരങ്ങള്‍ ഇതു മൂലം നഷ്ടപ്പെട്ടേക്കാം. 

താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിവരങ്ങള്‍ ചോര്‍ന്നുപോകാതെ സൂക്ഷിക്കാം:


ഡിജിറ്റല്‍ സുരക്ഷ: സുരക്ഷിതമായ ആശയവിനിമയ മാര്‍ഗങ്ങള്‍

മറ്റുള്ളവരുമായി എങ്ങനെ സുരക്ഷിതമായി ആശയവിനിമയം നടത്താം എന്നുള്ളത് ഡിജിറ്റല്‍ സുരക്ഷയുടെ ഒരു സുപ്രധാന ഭാഗമാണ്. പ്രത്യേകിച്ചും കോവിഡ്19 മൂലം മാധ്യമ പ്രവര്‍ത്തകര്‍ വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടതായി വരുമ്പോള്‍. മാധ്യമ പ്രവര്‍ത്തകരും എഡിറ്റര്‍മാരും പരസ്പരം നേരില്‍ കാണുന്നതിനുപകരം, കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ കൂടിക്കാഴ്ച നടത്തുന്നത് വര്‍ദ്ധിച്ചു വരികയാണ്. മാധ്യമപ്രവര്‍ത്തകരുടെയും, വാര്‍ത്താ ഉറവിടങ്ങളുടെയും സുരക്ഷയ്ക്കായി ഇത്തരം സംഭാഷണങ്ങളും, വെബിനാറുകളും, സുരക്ഷിതമാക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്.

സൂം ആണ് ഉപയോഗിക്കുന്നതെങ്കില്‍:

സൂം പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോള്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി താഴെപ്പറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക


ഡിജിറ്റല്‍ സുരക്ഷ: ഓണ്‍ലൈന്‍ അതിക്രമങ്ങള്‍, ട്രോളിങ്, വ്യാജപ്രചാരണങ്ങള്‍

തെരഞ്ഞെടുപ്പ് കാലയളവില്‍, ലക്ഷ്യം വെച്ചുള്ള ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ വര്‍ദ്ധിക്കാറുണ്ട്. ഇത്തരം ഓണ്‍ലൈന്‍ ആക്രമണങ്ങള്‍ക്ക് മിക്കപ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ ഇരയാകുന്നു.  മാധ്യമ പ്രവര്‍ത്തകരുടെയും, അവരുടെ പ്രവര്‍ത്തനങ്ങളുടെയും  വിശ്വാസ്യത തകര്‍ക്കുകയാണ് ഇത്തരം ആക്രമണങ്ങളുടെ ലക്ഷ്യം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത വിധത്തില്‍ സംഘടിതമായ ആക്രമണങ്ങളും, വ്യാജ പ്രചാരണങ്ങളും നടന്നേക്കാം. പ്രത്യേകിച്ചും വനിതാ മാധ്യമ പ്രവര്‍ത്തകരെ ഇത്തരത്തില്‍ ഓണ്‍ലൈനായി ആക്രമിക്കുന്ന നിരവധി കേസുകള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടെന്ന്  സിപിജെയ്ക്ക് അറിയാവുന്നതാണ്.  ഇത്തരം ഓണ്‍ലൈന്‍ ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം എളുപ്പമല്ലെങ്കിലും, മാധ്യമപ്രവര്‍ത്തകര്‍ക്ക് താഴെപ്പറയുന്ന മാര്‍ഗങ്ങള്‍  സുരക്ഷയ്ക്കായി ഉപയോഗിക്കാവുന്നതാണ്.

അക്കൗണ്ട് സുരക്ഷ

ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കായി സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ശേഖരിക്കുന്ന  വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കപ്പെട്ടേക്കാം. താഴെ പറയുന്ന മാര്‍ഗങ്ങളിലൂടെ അക്കൗണ്ടുകളും, വിവരങ്ങളും സുരക്ഷിതമാക്കാം.

ആക്രമണത്തിനിടെ

2020 ജൂണ്‍ 12 ന് ന്യൂദില്ലിയിലെ തേജ് ബഹാദൂര്‍ ആശുപത്രിക്കു മുന്നില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്ത് (എ എഫ് പി  /പ്രകാസ് സിംഗ്)

ശാരീരിക സുരക്ഷ: കോവിഡ് സാഹചര്യത്തില്‍

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കും,  പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ സാമൂഹിക അകലം കാത്തുസൂക്ഷിക്കുക എന്നുള്ളത് ഏറെ വെല്ലുവിളിയാണ്. പൊതുസ്ഥലങ്ങളില്‍ വന്‍തോതില്‍  ആള്‍ക്കൂട്ടം ഉണ്ടാകുമ്പോള്‍  ജനങ്ങള്‍ പൊതുവേ മാസ്‌ക് ധരിക്കാത്ത സാഹചര്യം ഉണ്ടാകാം. ഇത്തരം സാഹചര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഒരു സ്ഥലത്ത് ഒരുമിച്ചുകൂടി നില്‍ക്കേണ്ടതായും വരാം. ഇത്തരമിടങ്ങളില്‍ വൈറസ് കണികകളുമായി സമ്പര്‍ക്കത്തില്‍ വരാനും,  പ്രക്ഷുബ്ധരായ ജനങ്ങളില്‍ നിന്നും വാക്കുകളാലും കായികമായുമുള്ള ആക്രമണങ്ങള്‍ ഏല്‍ക്കാനും സാധ്യതയുണ്ട്.   ചിലര്‍ മനപ്പൂര്‍വമായി ചുമയ്ക്കുക, തുമ്മുക എന്നിവ ചെയ്യാനും സാധ്യതയുണ്ട്.

 റിപ്പോര്‍ട്ടിങ്ങിനിടെ പാലിക്കേണ്ട കോവിഡ് മുന്‍കരുതലുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ സിപിജെ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവിടെ നിന്നും വായിക്കുക

കൊല്‍ക്കൊത്തയില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍. 2021 ഫെബ്രുവരി 12 ( എ പി/ ബികാഷ് ദാസ്)

ശാരീരിക സുരക്ഷ: തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍, പ്രതിഷേധങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍

തെരഞ്ഞെടുപ്പ് കാലയളവില്‍ മാധ്യമ പ്രവര്‍ത്തകര്‍ പൊതുയോഗങ്ങള്‍, പ്രചാരണ പരിപാടികള്‍,  പ്രതിഷേധങ്ങള്‍  എന്നിവയില്‍ തുടര്‍ച്ചയായി പങ്കെടുക്കുകയും  ലൈവ് ബ്രോഡ്കാസ്റ്റ് നടത്തേണ്ടി വരികയും ചെയ്യാറുണ്ട്.

അത്തരം പരിപാടികളിലെ അപകടസാധ്യത പരമാവധി കുറയ്ക്കുന്നതിനായി മാധ്യമപ്രവര്‍ത്തകര്‍ താഴെപ്പറയുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാവുന്നതാണ്.

രാഷ്ട്രീയ പരിപാടികളും പൊതുയോഗങ്ങളും

പ്രതിഷേധ പരിപാടികള്‍

തയ്യാറെടുപ്പ്:

ബോധവല്‍ക്കരണവും നിലയുറപ്പിക്കലും:

2019 ഡിസംബര്‍ 11ന് ഗുവാഹതിയില്‍ പൗരത്വനിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനു നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുന്നു. ( എ പി / അനുപം നാഥ്))

പോലീസ്  കണ്ണീര്‍വാതകം പ്രയോഗിച്ചാല്‍:

കണ്ണീര്‍വാതകം പ്രയോഗിക്കുന്നത് ചുമ, തുമ്മല്‍, ഓക്കാനം, കണ്ണീര്‍, ശ്വാസമെടുക്കാന്‍ പ്രയാസം എന്നിവയ്ക്ക് കാരണമാകാം. ചിലര്‍ക്ക് ഛര്‍ദ്ദിയും ശ്വാസം മുട്ടും അനുഭവപ്പെടാം. ഇത്തരം സാഹചര്യങ്ങളില്‍  കോവിഡ് വ്യാപന സാധ്യത ഉയരുകയും മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗം വരാനുള്ള സാഹചര്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ആസ്ത്മ തുടങ്ങിയ ശ്വസന സംബന്ധമായ രോഗങ്ങള്‍ ബാധിച്ചവരെ കൊവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ആള്‍ക്കൂട്ടമുള്ള പരിപാടികളും, കണ്ണീര്‍ വാതകം പ്രയോഗിക്കാന്‍ സാധ്യതയുള്ള പ്രതിഷേധങ്ങളും നേരിട്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നത് കഴിയുന്നതും ഒഴിവാക്കണം.

ഇതിനുപുറമേ കണ്ണീര്‍വാതകം പ്രയോഗിക്കുന്നത് കൊറോണ വൈറസ് ഉള്‍പ്പെടെയുള്ള രോഗാണുക്കളുടെ വ്യാപന സാധ്യത ഉയര്‍ത്തുന്നതായി തെളിവുകളുണ്ടെന്ന് എന്‍പിആര്‍ ചൂണ്ടിക്കാട്ടുന്നു.

കണ്ണീര്‍ വാതകം പ്രയോഗിക്കുന്നത് മൂലമുണ്ടാകുന്ന അവസ്ഥയെക്കുറിച്ചും, ഇതിനെ എങ്ങനെ നേരിടണമെന്ന് അറിയുന്നതിനും സിപിജെയുടെ സിവില്‍ ഡിസ്ഓര്‍ഡര്‍  അഡ്വൈസറി വായിക്കുക

ശാരീരിക അതിക്രമങ്ങള്‍:


ശത്രുതാ മനോഭാവത്തോടെ പെരുമാറുന്ന വിഭാഗങ്ങള്‍ക്ക് ഇടയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഉള്ള ശാരീരിക സുരക്ഷ

 മാധ്യമങ്ങളോടും പുറത്തുനിന്നുള്ളവരോടും ശത്രുതാ മനോഭാവം പുലര്‍ത്തുന്ന വിഭാഗങ്ങള്‍ക്ക് ഇടയില്‍ നിന്നും, പ്രദേശങ്ങളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ടിങ് നടത്തേണ്ടതായി വരാം. മാധ്യമങ്ങള്‍ അവരെക്കുറിച്ച് നിഷ്പക്ഷമായി റിപ്പോര്‍ട്ടിംഗ് നടത്തുന്നില്ലെന്നോ, അവരെ  മോശം രീതിയില്‍ ചിത്രീകരിക്കുന്നു എന്നോ ഉള്ള ധാരണ മൂലമാണ് ഇത്തരം മനോഭാവം ഉണ്ടാകുന്നത്.  ഇത്തരത്തില്‍ മാധ്യമങ്ങളോട് ശത്രുതാ മനോഭാവത്തോടെ പെരുമാറുന്ന വിഭാഗങ്ങള്‍ക്കിടയില്‍, തിരഞ്ഞെടുപ്പ് വേളയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സമയം ചെലവഴിക്കേണ്ടതായി വരാം.

അപകട സാധ്യത കുറയ്ക്കുന്നതിനായി:

Exit mobile version